Banner Ads

ഓപ്പറേഷൻ തൂഫാൻ; പൊന്നാനിയിൽ സ്കൂൾ-കോളേജ് വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽക്കുന്ന മുഖ്യ ഏജന്റ് പിടിയിൽ

പൊന്നാനി : വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ലഹരി വില്പന നടത്തിവന്ന യുവാവിനെ ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി മുല്ല റോഡ് സ്വദേശി ചുണ്ടന്റെ പുരയ്ക്കൽ ഫാരിസ് ആണ് പിടിയിലായത്.

50 ഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മുൻപ് ഇലക്ട്രിക് വയറുകൾ മോഷ്ടിച്ച കേസിൽ പൊന്നാനി പോലീസിന്റെ പിടിയിലായ വ്യക്തിയാണ് ഫാരിസ്. ജാമ്യത്തിലിറങ്ങിയ ശേഷമാണ് കഞ്ചാവ് മാഫിയയുടെ ഏജന്റായി മാറിയത്.

പൊന്നാനി ഇൻസ്‌പെക്ടർ സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. എസ്ഐ ആന്റോ ഫ്രാൻസിസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജിത്ത്, നാസർ, എസ് പ്രശാന്ത് കുമാർ എന്നിവരും റെയ്ഡിൽ പങ്കെടുത്തു.