
ന്യൂഡൽഹി : കോക്രോച്ച് ജനത പാർട്ടി പ്രഖ്യാപിച്ച പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യതലസ്ഥാനത്ത് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി ദില്ലി പോലീസ്. നഗരത്തിലെ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി പോലീസ് ഉന്നതതല യോഗം ചേർന്നു.
നിലവിലെ സാഹചര്യങ്ങളും വിവിധ ഇന്റലിജൻസ് വിഭാഗങ്ങൾ നൽകിയ സുരക്ഷാ മുന്നറിയിപ്പുകളും യോഗം വിശദമായി വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ ക്രമസമാധാനം ഉറപ്പാക്കാൻ സുരക്ഷാ വ്യൂഹത്തിനും തുടർനടപടികൾക്കും പോലീസ് രൂപം നൽകിയിട്ടുണ്ട്.
അതേസമയം തങ്ങളുടെ പ്രതിഷേധങ്ങൾ പൂർണ്ണമായും ഭരണഘടനാപരവും സമാധാനപരവുമായിരിക്കുമെന്ന് സിജെപി നേതൃത്വം വ്യക്തമാക്കി. ക്രമസമാധാന പാലനത്തിനായി പാർട്ടി അണികൾക്ക് പ്രത്യേക നിർദ്ദേശങ്ങളും നേതൃത്വം നൽകിയിട്ടുണ്ട്.
സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുമായി പൂർണ്ണമായി സഹകരിക്കണമെന്നും മാതൃകാ പൗരന്മാരായി പെരുമാറണമെന്നും നേതൃത്വം അണികളോട് ആഹ്വാനം ചെയ്തു.