
മലപ്പുറം : മുസ്ലിം ലീഗ് നേതാക്കളുടെ നിലപാടു മാറ്റങ്ങളെയും യുഡിഎഫിന്റെ രാഷ്ട്രീയ തന്ത്രങ്ങളെയും രൂക്ഷമായി വിമർശിച്ച് കെടി ജലീൽ. അല്ലാഹുവിന്റെ നാമത്തിൽ മാത്രം സത്യപ്രതിജ്ഞ ചെയ്തിരുന്ന ലീഗ് എംഎൽഎമാരും മന്ത്രിമാരും ഇപ്പോൾ എന്തുകൊണ്ടാണ് അല്ലാഹുവിനെ വിട്ട് ദൈവനാമത്തിലേക്ക് മാറിയതെന്നും എന്തുകൊണ്ടാണ് തൊപ്പി മാറ്റിയതെന്നും ജലീൽ ചോദിച്ചു.
തൊപ്പി വെച്ച് നടക്കുന്ന വിശ്വാസികളോട് ഇനി പറയാൻ പോകുന്നത് തൊപ്പി ഒരു പ്രധാന ഘടകം അല്ല എന്നായിരിക്കും. സിപിഎമ്മിൽ വിശ്വാസികൾക്കും പാർട്ടി മെമ്പർഷിപ്പ് എടുക്കാൻ പൂർണ്ണ സ്വാതന്ത്ര്യമുണ്ട്. വെള്ളാപ്പള്ളി നടേശനെ കാറിൽ കയറ്റി എന്ന് പറഞ്ഞ് വോട്ട് പിടിച്ചവർ തന്നെയാണ് ഇപ്പോൾ വെള്ളാപ്പള്ളിയെ നേരിട്ട് പോയി കാണുന്നതെന്നും ജലീൽ പറഞ്ഞു. സിപിഎം വലിയ പ്രതിസന്ധി അഭിമുഖീകരിക്കുന്ന ഘട്ടത്തിൽ പാർട്ടിക്കൊപ്പം നിൽക്കുക എന്നത് തന്റെ ചുമതലയാണ്.
ബിജെപിയെ കൂട്ടുപിടിച്ച് യുഡിഎഫ് കേരളത്തിൽ കടുത്ത മതധ്രുവീകരണത്തിനാണ് ശ്രമിക്കുന്നത്. ബംഗാളിൽ ഇടതുപക്ഷത്തിന് സംഭവിച്ച തകർച്ച വൈകാതെ കേരളത്തിലും ജലീൽ ആരോപിച്ചു. താൻ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ അതിനെ ഏറ്റവും ശക്തമായി എതിർത്തത് മുസ്ലിം ലീഗായിരുന്നുവെന്ന് കെടി ജലീൽ ഓർമ്മിപ്പിച്ചു.