
കോഴിക്കോട് : കൊടുവള്ളിയിൽ പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെടുത്തുകയും അപകടകരമായ രീതിയിൽ പടക്കം പൊട്ടിക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊടുവള്ളി കിഴക്കോത്ത് സ്വദേശി മുഹമ്മദ് ഫായിസ്, കുന്ദമംഗലം സ്വദേശി വി അർഷാദ്, കൊടുവള്ളി സ്വദേശി മുഹമ്മദ് ഷാനിദ് എന്നിവരെയാണ് കൊടുവള്ളി പോലീസ് പിടികൂടിയത്.
കൊടുവള്ളി ബസ് സ്റ്റാൻഡിന് സമീപമുള്ള ദേശീയപാതയിലായിരുന്നു യുവാക്കളുടെ അതിരുവിട്ട ആഘോഷപ്രകടനം. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ നിയമലംഘനം നടത്തിയതിനാണ് യുവാക്കൾക്കെതിരെ പോലീസ് കേസെടുത്തത്.