Banner Ads

മലയാളികളെ ഒരുപാട് ചിരിപ്പിച്ച ആ കൂട്ടുകെട്ട് പിരിഞ്ഞു; ‘അച്ചാമാസ്’ ദമ്പതികളിലെ രത്നമ്മ ഇനി ഓർമ്മ

കൊല്ലം: പ്രായത്തെ വെല്ലുന്ന റീൽസുകളിലൂടെ സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആരാധകരെ നേടിയ ‘അച്ചാമാസ്’ ദമ്പതികളിലെ രത്നമ്മ (69) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കൊല്ലം പുനലൂർ കലയനാട് രാജീവ് ഭവനിൽ തുളസീധരന്റെ ഭാര്യയാണ്.

തുളസീധരനും രത്നമ്മയും ചേർന്ന് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്ന രസകരമായ വിഡിയോകൾ വലിയ രീതിയിൽ വൈറലായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 11.30-ന് വീട്ടുവളപ്പിൽ നടന്നു