Banner Ads

വെള്ളക്കെട്ടിൽ വലഞ്ഞ് നഗരം; പരിഹാരവുമായി ജലവിഭവ മന്ത്രി, നാളെ ഉന്നതതല യോഗം ചേരും

തിരുവനന്തപുരം: നഗരത്തിലെ വെള്ളക്കെട്ട് പ്രതിസന്ധിയിൽ അടിയന്തര ഇടപെടലുമായി ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്. തമ്പാനൂരിലും ചാക്കയിലും ഉൾപ്പെടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടുണ്ടാകാനുള്ള കാരണം പരിശോധിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി ജലസേചന വകുപ്പ് ചീഫ് എൻജിനീയർക്ക് നിർദ്ദേശം നൽകി.

പ്രശ്ന പരിഹാരവുമായി ബന്ധപ്പെട്ട് മന്ത്രിമാരായ സി.പി. ജോൺ, കെ. മുരളീധരൻ എന്നിവരുമായി മന്ത്രി മോൻസ് ജോസഫ് പ്രാഥമിക ചർച്ച നടത്തി. വെള്ളക്കെട്ട് ദുരിതത്തിന് അടിയന്തരമായി ശാശ്വത പരിഹാരം കാണുമെന്നും ഇതിനായി മൂന്ന് മന്ത്രിമാരുടെയും സാന്നിധ്യത്തിൽ നാളെ ഉന്നതതല യോഗം ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.