
ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യെ ഇനിമുതൽ സിഎം എന്ന് അഭിസംബോധന ചെയ്യണമെന്ന് മാധ്യമപ്രവർത്തകർക്ക് നിർദേശം നൽകി തമിഴ്നാട് നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ എം രവിശങ്കർ. മുഖ്യമന്ത്രിയെ പേരെടുത്ത് വിളിക്കുന്നത് ശരിയല്ലെന്നും ഔദ്യോഗിക പദവി മുൻനിർത്തി സിഎം എന്ന് തന്നെ മാധ്യമങ്ങൾ വാർത്തകളിലും ചോദ്യങ്ങളിലും ഉപയോഗിക്കണമെന്നും എം രവിശങ്കർ പറഞ്ഞു. തിരുച്ചിറപ്പള്ളിയിലെ വാർത്താസമ്മേളനത്തിൽ ചോദ്യങ്ങൾ ഉന്നയിച്ച മാധ്യമപ്രവർത്തകർക്കാണ് നിർദേശം നൽകിയത്.