Banner Ads

സംസ്ഥാനത്ത് എക്സൈസ് നയം പരിഷ്കരിക്കുന്നു; ബാറുകളുടെ പ്രവർത്തന സമയം മാറ്റിയേക്കും

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരമേറ്റെടുത്തതിന് പിന്നാലെ സംസ്ഥാനത്തെ എക്സൈസ് നയത്തിൽ നിർണായക മാറ്റങ്ങൾക്കൊരുങ്ങുന്നു. വെള്ളിയാഴ്ച ചേർന്ന ഉന്നതതല യോഗത്തിൽ എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു ഇതുസംബന്ധിച്ച സൂചനകൾ നൽകി. പുതിയ നയത്തിന്റെ ഭാഗമായി ബാറുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലാണ്.

ഇതുമായി ബന്ധപ്പെട്ട് പ്രത്യേക പഠനം നടത്തും. എക്സൈസ് നയം പരിഷ്കരിക്കുന്നതിനായി കൃത്യമായ ശുപാർശകളും നിർദ്ദേശങ്ങളും സമർപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി.ലഹരിക്കെതിരെയുള്ള സംസ്ഥാന സർക്കാരിന്റെ ‘വിമുക്തി’ പദ്ധതി കൂടുതൽ ജനകീയമാക്കാനും യോഗത്തിൽ തീരുമാനമായി.

ഇതിനൊപ്പം എക്സൈസ് വകുപ്പിനെ അത്യാധുനിക സാങ്കേതിക സൗകര്യങ്ങൾ ലഭ്യമാക്കി ആധുനികവത്കരിക്കും. വകുപ്പിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്നും ലഹരി മാഫിയക്കെതിരെ കർശന നടപടികളുമായി മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി