
ചെന്നൈ : തമിഴ്നാട്ടിൽ തമിഴക വെട്രി കഴകം സഖ്യ സർക്കാരിന്റെ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി സി ജോസഫ് വിജയ് ആഭ്യന്തര വകുപ്പും കൈകാര്യം ചെയ്യും. കൂടാതെ പൊതുഭരണം, വനിതാ-യുവജനക്ഷേമം, മുനിസിപ്പൽ ഭരണം, പ്രത്യേക പദ്ധതി നടപ്പാക്കൽ എന്നീ വകുപ്പുകളും മുഖ്യമന്ത്രിയുടെ കീഴിലായിരിക്കും.
വകുപ്പ് വിഭജനം സംബന്ധിച്ച് രാജ്ഭവൻ ഔദ്യോഗിക വാർത്താക്കുറിപ്പ് പുറത്തിറക്കി. മുതിർന്ന നേതാവ് കെ എ സെങ്കോട്ടയ്യനാണ് ധനകാര്യ മന്ത്രി. ബുസി ആനന്ദ് ഗ്രാമവികസനം, ജലവിഭവം എന്നീ വകുപ്പുകളും കൈകാര്യം ചെയ്യും. പൊതുമരാമത്ത്, സ്പോർട്സ് വകുപ്പുകളാണ് ആധവ് അർജുനയ്ക്ക് നിയോഗിച്ചിട്ടുള്ളത്.
അരുൺരാജ് – ആരോഗ്യം, പി വെങ്കട്ടരമണൻ – ഭക്ഷ്യം, സിവിൽ സപ്ലൈസ്, സി ടി ആർ നിർമൽകുമാർ – വൈദ്യുതി, നിയമം, രാജ്മോഹൻ – പൊതുവിദ്യാഭ്യാസം, പിആർഡി, ടി കെ പ്രഭു – ഖനനം, പ്രകൃതി വിഭവം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്യും. 29കാരിയായ എസ് കീർത്തനയ്ക്ക് വ്യവസായ വകുപ്പാണ് നൽകിയിരിക്കുന്നത്.