
തിരുവനന്തപുരം: തമിഴ്‌നാട്ടിൽ ലഹരി ഉപയോഗവും വിൽപ്പനയും പൂർണ്ണമായി തടയുന്നതിനായി കർശന നടപടികളുമായി മുഖ്യമന്ത്രി വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാർ മുന്നോട്ട്. ഇതിന്റെ ആദ്യപടിയായി സംസ്ഥാനത്തെ സ്‌കൂളുകൾ, കോളേജുകൾ, ഹോസ്റ്റലുകൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവയുടെ പരിസരങ്ങളിൽ സ്ഥിരമായി പരിശോധന നടത്താൻ ഉത്തരവിട്ടു. മുഖ്യമന്ത്രിയുടെ പ്രത്യേക നിർദേശപ്രകാരം സംസ്ഥാന എക്സൈസ് കമ്മീഷണറാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.
ലഹരി വിപണനം തടയുന്നതിനും കുറ്റവാളികളെ വേഗത്തിൽ പിടികൂടുന്നതിനുമായി പ്രാദേശിക തലത്തിൽ രഹസ്യവിവരങ്ങൾ നൽകാൻ പ്രത്യേക ആളുകളെ ചുമതലപ്പെടുത്താനും മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്. വ്യാജമദ്യ നിർമാണവും ലഹരിമരുന്ന് വിൽപ്പനയും നടക്കാൻ സാധ്യതയുള്ള കേന്ദ്രങ്ങളിൽ നിരന്തരമായി റെയ്‌ഡ് നടത്തണമെന്നത് ഉൾപ്പെടെ 14 കർശന നിർദ്ദേശങ്ങളാണ് എക്സൈസ് കമ്മീഷണർ ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്നത്.