
വിവാഹ ക്ഷണക്കത്തുകളുടെ മറവിൽ വാട്‌സ്ആപ്പിലൂടെ നടക്കുന്ന പുതിയ സൈബർ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കുക. പരിചിതമല്ലാത്ത നമ്പറുകളിൽ നിന്ന് വരുന്ന വിവാഹ കാർഡുകൾ ഡൗൺലോഡ് ചെയ്ത ബംഗളൂരു സ്വദേശിയായ ബിസിനസുകാരന് 5 ലക്ഷത്തിലധികം രൂപയാണ് മിനിറ്റുകൾക്കുള്ളിൽ നഷ്ടമായത്. പിഡിഎഫ് (PDF) ഫയലുകൾക്ക് പകരം APK ഫയലുകളായാണ് ഇത്തരം ക്ഷണക്കത്തുകൾ വരുന്നത്. ഇത് ഇൻസ്റ്റാൾ ചെയ്യുന്നതോടെ നിങ്ങളുടെ ഫോണിന്റെ പൂർണ്ണ നിയന്ത്രണം തട്ടിപ്പുകാർക്ക് ലഭിക്കുകയും ബാങ്ക് അക്കൗണ്ടുകൾ ചോർത്തപ്പെടുകയും ചെയ്യും.