
തിരുവനന്തപുരം : കേരള മുഖ്യമന്ത്രിയായി വിഡി സതീശനെ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി നടി റിനി ആൻ ജോർജ്. എല്ലാവരും കൂടി കുഴിച്ചു മൂടാൻ നോക്കിയ ആൾക്ക് വനവാസമല്ല. ഇനി പട്ടാഭിഷേകമാണ് എന്നാണ് റിനി ഫേസ്ബുക്കിൽ കുറിച്ചത്. രാഷ്ട്രീയ എതിരാളികളും പാർട്ടിക്കുള്ളിലെ വിമർശകരും ഒരുപോലെ തഴയാൻ ശ്രമിച്ച സതീശന്റെ ഉദയം വലിയ വിജയമാണ്.
പദ്മനാഭന്റെ മണ്ണിൽ ഇനി എന്റെ ശ്രീ പദ്മനാഭൻ വാഴും എന്നാണ് സതീശനെ വിശേഷിപ്പിച്ചുകൊണ്ട് റിനി കുറിച്ചത്. പുതിയ മുഖ്യമന്ത്രിയുടെ ഭരണത്തിന് കീഴിൽ തിരുവനന്തപുരം സുരക്ഷിതമായിരിക്കുമെന്നും അവർ പ്രത്യാശ പ്രകടിപ്പിച്ചു. പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുൻപ് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് വാർത്തകളിൽ ഇടംപിടിച്ച വ്യക്തിയാണ് റിനി ആൻ ജോർജ്.