Banner Ads

തിരുവനന്തപുരത്ത് വെട്ടുകത്തിയുമായി റൗഡികളുടെ ഏറ്റുമുട്ടൽ!

തിരുവനന്തപുരം പഴവങ്ങാടിയിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടവർ തമ്മിൽ ഏറ്റുമുട്ടി. മോഷ്ടിക്കാൻ വരാത്തതിലുള്ള വിരോധത്താലാണ് ആക്രമണം നടന്നതെന്ന് പോലീസ് അറിയിച്ചു. ഫോർട്ട് പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ള മണികണ്ഠനും വട്ടിയൂർക്കാവ് സ്വദേശി രാജേഷുമാണ് പിടിയിലായത്. രാജേഷ് വെട്ടുകത്തി ഉപയോഗിച്ച് മണികണ്ഠനെ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.