Banner Ads

തിരഞ്ഞെടുപ്പ് ജയിച്ചിട്ടും ഭരണം വൈകുന്നു; തമിഴ്‌നാട്ടിൽ ടിവികെ പ്രവർത്തകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ചെന്നൈ : തമിഴ്‌നാട്ടിൽ വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാർ അധികാരമേൽക്കാൻ വൈകുന്നതിൽ മനംനൊന്ത് പാർട്ടി പ്രവർത്തകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുനൽവേലി ചെട്ടിക്കുളം സ്വദേശിയായ ഇസക്കിയപ്പൻ (47) ആണ് സ്വയം തീ കൊളുത്തിയത്. 30 ശതമാനം പൊള്ളലേറ്റ ഇദ്ദേഹത്തെ ആശാരിപള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ടിവികെയുടെ വള്ളിയൂർ യൂണിയൻ വളന്റിയർ വിങ് ഡെപ്യൂട്ടി സെക്രട്ടറിയാണ് ഇസക്കിയപ്പൻ. തിരഞ്ഞെടുപ്പിൽ വലിയ ഒറ്റക്കക്ഷിയായിട്ടും സർക്കാർ രൂപീകരണം വൈകുന്നതിൽ ഇദ്ദേഹം കടുത്ത മനോവിഷമത്തിലായിരുന്നു. നേരത്തെ വിജയ്‌യുടെ വിജയത്തിനായി കവിളിൽ 16 അടി നീളമുള്ള ശൂലം തറച്ച് ഇയാൾ വാർത്തകളിൽ ഇടം നേടിയിരുന്നു.