Banner Ads

ഓരോ മനുഷ്യജീവനും വിലപ്പെട്ടതാണ്; ആറളത്തെ കെഎം ഒന്നിനെ നിരീക്ഷിക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി : കണ്ണൂർ ആറളം ഫാമിൽ ഭീതി പരത്തുന്ന കെഎം ഒന്ന് എന്ന കാട്ടാനയെ നിരന്തരമായി നിരീക്ഷിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ആനയുടെ ആക്രമണ ഭീഷണി ചൂണ്ടിക്കാട്ടി സമർപ്പിച്ച ഉപഹർജിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എസ് ഈശ്വരൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് നിർദേശം നൽകിയത്.

കഴിഞ്ഞ ഫെബ്രുവരിയിൽ ആനയുടെ ആക്രമണത്തിൽ അനീഷ് എന്നയാൾ കൊല്ലപ്പെട്ട സംഭവം കോടതി ഗൗരവമായി എടുത്തു. ഓരോ മനുഷ്യജീവനും വിലപ്പെട്ടതാണെന്നും വന്യജീവി ആക്രമണങ്ങൾ തടയാൻ കൃത്യമായ മേൽനോട്ടം വേണമെന്നും കോടതി ഓർമ്മിപ്പിച്ചു. കേസ് മേയ് 20ന് വീണ്ടും പരിഗണിക്കും.