
തിരുവനന്തപുരം:കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളിൽ നിലപാട് വ്യക്തമാക്കി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. സംസ്ഥാനത്തെ കാര്യങ്ങൾ നിലവിൽ സുഗമമായാണ് മുന്നോട്ട് പോകുന്നതെന്നും ജനങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തിനായി നടത്തുന്ന പ്രകടനങ്ങൾ ശരിയല്ലെന്ന് വിമർശിച്ച അദ്ദേഹം, സ്ഥാനാർത്ഥി പട്ടികയിൽ തന്റെ പേര് വിട്ടുപോയതാകാമെന്നും പരിഹസിച്ചു
.”ഫ്ലക്സ് സ്ഥാപിച്ചതുകൊണ്ടോ ജാഥകൾ നടത്തിയത് കൊണ്ടോ മുഖ്യമന്ത്രിയെ തീരുമാനിക്കാനാവില്ല. ഫ്ലക്സിൽ തുപ്പുന്നവരും അത് കീറി നശിപ്പിക്കുന്നവരും കോൺഗ്രസുകാരല്ല. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ സീനിയോറിറ്റി ഒരു ഘടകമാകേണ്ടതില്ല. മറിച്ച്, എം.എൽ.എമാരുടെ പിന്തുണയും ഘടകകക്ഷികളുടെ വിശ്വാസവുമാണ് നിർണ്ണായകമാവുക,” എന്നും മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി.ഫ്ലക്സ് രാഷ്ട്രീയത്തിലൂടെയോ ജാഥകൾ വഴിയോ മുഖ്യമന്ത്രിയെ തീരുമാനിക്കാനാകില്ല. പ്രകടനങ്ങൾ കോൺഗ്രസ് സംസ്കാരത്തിന് ചേർന്നതല്ല.