Banner Ads

ഓപ്പറേഷൻ സിന്ദൂർ; പാക് മണ്ണിൽ ഇന്ത്യ നടത്തിയ ഇടിമുഴക്കത്തിന് ഒരാണ്ട്, സൈന്യത്തെ അഭിവാദ്യം ചെയ്ത് പ്രധാനമന്ത്രി

ന്യൂഡൽഹി : പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് ഇന്ന് ഒരു വയസ്സ്. പഹാൽഗാമിൽ നിരപരാധികളായ പൗരന്മാർക്ക് നേരെ നടന്ന ഭീകരാക്രമണത്തിന് ഉചിതമായ മറുപടി നൽകിയ ഇന്ത്യൻ സൈനികരുടെ ധീരതയെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകീർത്തിച്ചു. എക്സിലൂടെയാണ് മോദി സൈന്യത്തിന് അഭിവാദ്യമർപ്പിച്ചത്.

ഒരു വർഷം മുമ്പ് നടന്ന ഓപ്പറേഷൻ സിന്ദൂറിലൂടെ നമ്മുടെ സൈന്യം സമാനതകളില്ലാത്ത ധൈര്യവും കൃത്യതയുമാണ് പ്രകടിപ്പിച്ചത്. പഹൽഗാമിൽ ഇന്ത്യക്കാരെ ആക്രമിക്കാൻ മുതിർന്നവർക്ക് സൈന്യം നൽകിയ ശക്തമായ മുന്നറിയിപ്പായിരുന്നു ഇത്.

ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടും രാജ്യസുരക്ഷ ഉറപ്പാക്കാനുള്ള അചഞ്ചലമായ പ്രതിബദ്ധതയുമാണ് ഈ നീക്കത്തിലൂടെ ലോകം കണ്ടത്. സൈന്യത്തിന്റെ പ്രൊഫഷണലിസം, തയ്യാറെടുപ്പ്, ഏകോപിത ശക്തി എന്നിവ ഈ ദൗത്യത്തിലൂടെ ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടുവെന്ന് മോദി ഓർമ്മിപ്പിച്ചു.