
പാലക്കാട്: വീട്ടിലെ അടുക്കളപ്പുറത്ത് കൂട്ടിയിട്ട വിറകിനുള്ളിൽ നിന്ന് കൂറ്റൻ മൂർഖൻ പാമ്പിനെ പിടികൂടി. പാലക്കാട് കറുകപുത്തൂർ കുന്നത്ത്പടി സുബ്രഹ്മണ്യൻ്റെ വീട്ടിലാണ് സംഭവം. അടുകളഭാഗത്തേക്ക് വന്ന പാമ്പ് വിറകിനുള്ളിൽ കയറുന്നത് കണ്ടു.
വിവരമറിയിച്ചതിനെ പട്ടാമ്പി സെക്ഷൻ ഫോറസ്റ്റ് ഓഫീസിലെ റെസ്ക്യൂ വാച്ചർ സുധീഷ് കൂറ്റനാട് സ്ഥലത്തെത്തി മൂർഖൻ പാമ്പിനെ പിടികൂടി. തുടർന്ന് പട്ടാമ്പി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സജയകുമാറിന്റെ നേതൃത്വത്തിൽ കാട്ടിൽ തുറന്നു വിട്ടു.