
തിരുവനന്തപുരം: സംസ്ഥാനത്ത് വീശിയടിച്ച യുഡിഎഫ് തരംഗത്തിന് പിന്നാലെ കേരള നിയമസഭയിലേക്ക് ഇത്തവണ എത്തുന്നത് 11 വനിതാ പ്രതിനിധികൾ. വിജയിച്ചവരിൽ 9 പേർ യുഡിഎഫിൽ നിന്നുള്ളവരും രണ്ട് പേർ എൽഡിഎഫിൽ നിന്നുള്ളവരുമാണ്. മുസ്ലിം ലീഗ് ചരിത്രത്തിലെ ആദ്യ വനിതാ എംഎൽഎ എന്ന റെക്കോർഡ് സ്വന്തമാക്കി ഫാത്തിമ തഹിലിയ സഭയിലെത്തുന്നു എന്നതാണ് ഇത്തവണത്തെ ഏറ്റവും വലിയ സവിശേഷത.
ഫാത്തിമ തഹിലിയ (പേരാമ്പ്ര) – യുഡിഎഫ് കെ.കെ. രമ (വടകര) – യുഡിഎഫ്, ഉമാ തോമസ് (തൃക്കാക്കര) – യുഡിഎഫ്, ഷാനിമോൾ ഉസ്മാൻ (അരൂർ) – യുഡിഎഫ്, രമ്യാ ഹരിദാസ് (ചിറയിൻകീഴ്) – യുഡിഎഫ്,ബിന്ദു കൃഷ്ണ (കൊല്ലം) – യുഡിഎഫ്,ഉഷാ വിജയൻ (മാനന്തവാടി) – യുഡിഎഫ്,വിദ്യ ബാലകൃഷ്ണൻ (എലത്തൂർ) – യുഡിഎഫ്,കെ.എ. തുളസി (കോങ്ങാട്) – യുഡിഎഫ്,ഗീതാ ഗോപി (നാട്ടിക) – എൽഡിഎഫ്,ഒ.എസ്. അംബിക (ആറ്റിങ്ങൽ) – എൽഡിഎഫ് പേരാമ്പ്ര മണ്ഡലത്തിൽ എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണനെ 5087 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് അഡ്വ. ഫാത്തിമ തഹിലിയ അട്ടിമറി വിജയം നേടിയത്.
മുസ്ലിം ലീഗിന്റെ ചരിത്രത്തിൽ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിത എന്ന ഖ്യാതി ഇനി ഫാത്തിമയ്ക്ക് സ്വന്തം.ഇത്തവണ മൂന്ന് മുന്നണികളിലുമായി ആകെ 48 വനിതകളാണ് ജനവിധി തേടിയത്.എൽഡിഎഫ് & എൻഡിഎ: 18 വനിതാ സ്ഥാനാർത്ഥികളെ വീതം മത്സരിപ്പിച്ചു.യുഡിഎഫ്: 12 പേരെയാണ് രംഗത്തിറക്കിയത്. ഇതിൽ 9 പേരും വിജയിച്ചു എന്ന മികച്ച നേട്ടം യുഡിഎഫ് സ്വന്തമാക്കി.നിയമസഭയിൽ വനിതാ പ്രാതിനിധ്യം ഉറപ്പായതോടെ, പുതിയ മന്ത്രിസഭയിൽ ഇവരിലാരൊക്കെ ഇടംപിടിക്കുമെന്ന ചർച്ചകൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമായിക്കഴിഞ്ഞു.