Banner Ads

തിരുപ്പതി ലഡ്ഡുനിർമ്മാണം; ഇനി നന്ദിനി നെയ്യ് മാത്രം

ബെംഗളൂരു:തിരുപ്പതി തിരുമല വെങ്കിടേശ്വരക്ഷേത്രത്തിലെ പ്രസാദ ലഡ്ഡുവിനു ഇനി നന്ദിനി നെയ്യ് മാത്രം,

നിലവിൽ നെയ് വിതരണം ചെയ്തിരുന്ന മറ്റു കമ്പനികളെ ഒഴിവാക്കി കെ.എം.എഫിന്റെ നന്ദിനി നെയ്യ് മാത്രം ഉപയോഗിക്കാന്‍ തിരുമല തിരുപ്പതി ദേവസ്ഥാനം (ടി.ടി.ഡി.) തീരുമാനിച്ചു.തിരുപ്പതി ദേവസ്ഥാനം മില്‍ക്ക് ഫെഡറേഷനെ അറിയിച്ചതോടെ നന്ദിനി നെയ്യ് വലിയ അളവില്‍ തിരുപ്പതിയിലേക്ക് അയച്ചുതുടങ്ങി.
മുൻപും തിരുപ്പതി ലഡ്ഡു ഉണ്ടാക്കുവാൻ 2013 മുതല്‍ 2019 വരെ നന്ദിനി നെയ്യ്
ഉപയോഗിച്ചിരുന്നു.മൂന്നുമാസത്തേക്ക് 350 ടണ്‍ നെയ്യ് നല്‍കാനാണ് ദേവസ്ഥാനം ആവശ്യപ്പെട്ടത്.
ആവശ്യത്തിനുള്ള നെയ്യ് നീക്കിയിരുപ്പുണ്ടെന്നും ഫെഡറേഷന് അഭിമാനകരമായ നിമിഷമാണിതെന്നും ചെയര്‍മാന്‍ ഭീമ നായക് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *