Banner Ads

ഒറ്റപ്പാലത്ത് വീട്ടിൽ നിന്ന് സ്വർണ്ണം കവർന്ന; യുവതിയും കാമുകനും കന്യാകുമാരിയിൽ പിടിയിൽ

ഒറ്റപ്പാലം : സ്വന്തം വീട്ടിൽ നിന്ന് സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച് ആൺസുഹൃത്തിനൊപ്പം കടന്നുകളഞ്ഞ യുവതിയെയും കാമുകനെയും പോലീസ് പിടികൂടി. മണപ്പാടം സ്വദേശി ശ്രുതി (26), കിഴക്കഞ്ചേരി സ്വദേശി ലിന്റോ കുര്യാക്കോസ് (28) എന്നിവരാണ് പിടിയിലായത്. ശ്രുതിയുടെ അമ്മ നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ കന്യാകുമാരിയിൽ വെച്ചാണ് ഇരുവരെയും പോലീസ് പിടികൂടിയത്.

വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ ശ്രുതി വീട്ടിലുണ്ടായിരുന്ന ആഭരണങ്ങളുമായാണ് ലിന്റോയ്ക്കൊപ്പം പോയത്. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് ഇരുവരും കന്യാകുമാരിയിലുണ്ടെന്ന് കണ്ടെത്തിയത്. ശ്രുതിക്കൊപ്പം പിടിയിലായ ലിന്റോ കുര്യാക്കോസ് മുൻപും നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. പ്രതികളെ ഒറ്റപ്പാലത്ത് എത്തിച്ച് കോടതിയിൽ ഹാജരാക്കും.