
കണ്ണൂർ : ചെറുപുഴ പെരിങ്ങാലയിൽ അച്ഛനെ ആക്രമിച്ച ശേഷം മകനെ മരിച്ച നിലയിൽ കണ്ടെത്തി. കൊന്നാങ്കൽ രാഘവനെ (76) മകൻ സനൽ (45) ആണ് വെട്ടിപ്പരിക്കേൽപ്പിച്ചത്. കൈ ഞരമ്പ് മുറിഞ്ഞ് രക്തം വാർന്ന നിലയിലാണ് സനലിനെ കണ്ടെത്തിയത്.
ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സനലിന് നേരത്തെ തന്നെ മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി അയൽവാസികൾ പോലീസിനോട് പറഞ്ഞു. ചെറുപുഴ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.