
ആഗോള വ്യാപാര ലോകത്തെ മുൾമുനയിൽ നിർത്തി യൂറോപ്യൻ യൂണിയനെതിരെ കടുത്ത സാമ്പത്തിക യുദ്ധപ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യൂറോപ്പിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകൾക്കും ട്രക്കുകൾക്കും 25 ശതമാനം അധിക തീരുവ ഏർപ്പെടുത്തുമെന്നാണ് ട്രംപിന്റെ പുതിയ ഭീഷണി. ‘അമേരിക്ക ഫസ്റ്റ്’ നയം ആവർത്തിക്കുന്ന ട്രംപ്, യൂറോപ്യൻ കമ്പനികൾ അമേരിക്കയിൽ തന്നെ നിർമ്മാണ യൂണിറ്റുകൾ തുടങ്ങണമെന്ന കർശന നിലപാടിലാണ്. ഇത് ആഗോള വിപണിയെയും ഓട്ടോമൊബൈൽ ഓഹരികളെയും എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കാം.