
ഐപിഎല്ലിൽ ആർസിബി നായകൻ രജത് പാട്ടിദാറിന്റെ വിവാദ വിക്കറ്റിൽ പ്രതികരണവുമായി ഇതിഹാസ താരം വീരേന്ദർ സെവാഗ്. ജേസൺ ഹോൾഡർ എടുത്ത ക്യാച്ച് സാധുവാണെന്നും പന്തിൽ ഫീൽഡർക്ക് പൂർണ്ണ നിയന്ത്രണമുണ്ടായിരുന്നുവെന്നും സെവാഗ് നിരീക്ഷിക്കുന്നു. അംപയറുടെ തീരുമാനത്തെ ചൊല്ലി സോഷ്യൽ മീഡിയയിൽ തർക്കം മുറുകുന്നതിനിടെയാണ് സെവാഗിന്റെ നിർണ്ണായകമായ ഈ വെളിപ്പെടുത്തൽ.