Banner Ads

മംഗളദേവി ഉത്സവത്തിനിടെ ഇടിമിന്നൽ; പൊലീസുകാരനടക്കം ആറ് പേർക്ക് പരിക്ക്

ഇടുക്കി : മംഗളദേവി കണ്ണകി ക്ഷേത്രത്തിലെ ചിത്ര പൗർണ്ണമി ഉത്സവത്തിനെത്തിയവർക്ക് ഇടിമിന്നലേറ്റു. ഒരു പൊലീസുകാരനും അഞ്ച് തീർത്ഥാടകർക്കുമാണ് മിന്നലേറ്റത്. പരിക്കേറ്റവരെ ഉടൻ തന്നെ കുമളി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. സ്ഥലത്തുണ്ടായിരുന്ന മറ്റു പൊലീസുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.