Banner Ads

പട്ടാമ്പി വിളയൂരിൽ കനത്ത മഴയും കാറ്റും; നൂറുകണക്കിന് വാഴകൾ നശിച്ചു.

പാലക്കാട്: ശക്തമായ കാറ്റിലും മഴയിലും പട്ടാമ്പി വിളയൂരിൽ വ്യാപകമായി വാഴകൃഷി നശിച്ചു. പേരടിയൂർ സ്വദേശികളായ അബൂബക്കർ, ശ്രീധരൻ എന്നിവരുടെ കൃഷിയിടത്തിലെ 600 ഓളം വാഴകളാണ് നശിച്ചത്. ഇതോടെ വലിയ സാമ്പത്തിക നഷ്ടമാണ് കർഷകർക്ക് ഉണ്ടായത്.കഴിഞ്ഞദിവസം രാത്രി ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും ആണ് പട്ടാമ്പിയുടെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി കൃഷി നശിച്ചത്.

വിളയൂർ പേരടിയൂർ ചിറക്കലിൽ ഉണ്ടായ ശക്തമായ കാറ്റിൽ പേരടിയുടെ സ്വദേശികളായ അബൂബക്കർ ശ്രീധരൻ എന്നിവരുടെ കൃഷിയിടത്തിലെ 600 ഓളം വാഴകളാണ് ഒടിഞ്ഞുവീണത്. ഏകദേശം മൂന്നുലക്ഷം രൂപയുടെ നാശനഷ്ടമാണ് കർഷകർക്ക് ഉണ്ടായത്. ഇതോടൊപ്പം തന്നെ പ്രദേശത്തെ , കുട്ടൻ ഒതുക്കുങ്ങൽ, PC കുഞ്ഞാൻ, കുന്നത്ത് വളപ്പിൽ വേലായുധൻ തുടങ്ങിയവരുടെ കൃഷിയിടത്തിലും വ്യാപകമായി വാഴകൃഷി നശിച്ചിട്ടുണ്ട്.

ജലസേചന പ്രശ്നവും കാട്ടുപന്നി ശല്യവും ഒക്കെ അതിജീവിച്ചുകൊണ്ട് നടത്തിയ കൃഷിയാണ് ശക്തമായ കാറ്റിൽ ഒരു നിമിഷം കൊണ്ട് ഇല്ലാതായത്. വിളവെടുപ്പിന് പാകമായ വാഴകളാണ് ഭൂരിഭാഗവും ശക്തമായ കാറ്റിൽ ഒടിഞ്ഞുവീണത്. വിപണി ലക്ഷ്യം വെച്ച് ചെയ്ത കൃഷി നശിച്ചതോടെ കർഷകർ വലിയ സാമ്പത്തിക പ്രതിസന്ധിയിലും പ്രയാസത്തിലും ആകും.