Banner Ads

പിതാവ് ഓടിച്ച വാഹനത്തിനടിയിൽ പെട്ട് ആറു വയസ്സുകാരന് ദാരുണാന്ത്യം; ചാലിശ്ശേരിയെ നടുക്കി അപകടം.

പാലക്കാട്: ചാലിശ്ശേരിയിൽ പിതാവ് ഓടിച്ച വാഹനത്തിൽ നിന്നും തെറിച്ചുവീണു അതേ വാഹനത്തിൻറെ ചക്രങ്ങൾ കയറി ആറു വയസ്സുകാരന് ദാരുണാന്ത്യം. കോതച്ചിറ പുത്തൻ പീടികയിൽ ഹനീഫയുടെ മകൻ മുഹമ്മദ് ഹൈസിനാണ് മരിച്ചത്.വെള്ളിയാഴ്ച രാവിലെ 9.45 ഓടുകൂടിയാണ് ചാലിശ്ശേരി ആലിക്കരയിൽ അപകടമുണ്ടായത്.

പിതാവിന് ഒപ്പം ഗുഡ്സ് ഓട്ടോറിക്ഷയുടെ ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന് യാത്ര ചെയ്തിരുന്ന ആറുവയസ്സുകാരനായ മകൻ വാഹനത്തിൻറെ വാതിൽ തുറന്നു പുറത്തേക്ക് തെറിച്ചു വിഴുങ്ങിയായിരുന്നു. റോഡിൽ വീണ കുട്ടിയുടെ ശരീരത്തിലൂടെ അതേ വാഹനത്തിൻറെ ചക്രം കയറിയിറങ്ങി.

കോതച്ചിറ പുത്തൻ പീടികയിൽ ഹനീഫയുടെ മകൻ മുഹമ്മദ് ഹൈസിനാണ് മരിച്ചത്. ഉടൻതന്നെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും കുട്ടിയുടെ മരണം സംഭവിച്ചിരുന്നു. ചാലിശ്ശേരി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. തൃശ്ശൂർ മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധങ്ങൾക്ക് വിട്ടു നൽകും.