
ദില്ലി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക (LPG) സിലിണ്ടറുകളുടെ വിലയിൽ വൻ വർധന. 19 കിലോ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയാണ് കമ്പനികൾ വർധിപ്പിച്ചത്. ഇതോടെ ഹോട്ടൽ, റെസ്റ്റോറന്റ് മേഖലകളിൽ കടുത്ത പ്രതിസന്ധിക്ക് സാധ്യതയേറി. അതേസമയം, സാധാരണക്കാർക്ക് ആശ്വാസമായി ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.കേരളത്തിലെ പ്രധാന നഗരങ്ങളിലെ പുതിയ വില കൊച്ചി ₹3,085 തിരുവനന്തപുരം ₹3,106 കോഴിക്കോട് ₹3,117 മെട്രോ നഗരങ്ങളായ ഡൽഹിയിൽ ₹3,071.50 ഉം മുംബൈയിൽ ₹3,024 ഉം ആണ് പുതിയ നിരക്ക്.
ഫെബ്രുവരിയിൽ പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിനുശേഷം ഇത് മൂന്നാം തവണയാണ് വാണിജ്യ സിലിണ്ടറിന് വില കൂടുന്നത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 120 ഡോളറിന് മുകളിൽ തുടരുന്നതാണ് ഈ വിലവർധനവിന് പ്രധാന കാരണം.ബുക്കിംഗിൽ പുതിയ നിയന്ത്രണങ്ങൾ ഇന്നുമുതൽ ഗാർഹിക പാചകവാതക ഉപഭോക്താക്കൾക്കായി എണ്ണക്കമ്പനികൾ പുതിയ പരിഷ്കാരങ്ങൾ ഏർപ്പെടുത്തി നഗരപ്രദേശങ്ങൾ സിലിണ്ടർ ബുക്ക് ചെയ്യുന്നതിനിടയിലുള്ള ഇടവേള 21 ദിവസത്തിൽ നിന്നും 25 ദിവസമായി ഉയർത്തി.
ഗ്രാമപ്രദേശങ്ങൾ 45 ദിവസത്തിലൊരിക്കൽ മാത്രമേ ഇനി സിലിണ്ടർ ബുക്ക് ചെയ്യാനാകൂ.നിശ്ചിത സമയപരിധിക്ക് മുൻപുള്ള ബുക്കിംഗുകൾ സോഫ്റ്റ്വെയർ വഴി തടയുമെന്നും കമ്പനികൾ അറിയിച്ചു.