Banner Ads

പ്രവാസികൾക്ക് ആശ്വാസം: മസ്കത്തിൽ നിന്ന് കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ പുനരാരംഭിക്കുന്നു

മസ്കത്ത്: ഒമാനിലെ പ്രവാസി മലയാളികൾക്ക് ആശ്വാസമേകി എയർ ഇന്ത്യ എക്സ്പ്രസ് മസ്കത്തിൽ നിന്നും കോഴിക്കോട്ടേക്കും കൊച്ചിയിലേക്കുമുള്ള സർവീസുകൾ മെയ് അഞ്ച് മുതൽ പുനരാരംഭിക്കുന്നു. നിലവിൽ കണ്ണൂർ, തിരുവനന്തപുരം സർവീസുകൾ ലഭ്യമാണെങ്കിലും കോഴിക്കോട്, കൊച്ചി സെക്ടറുകളിൽ വിമാനങ്ങളില്ലാത്തത് പ്രവാസികളെ വലച്ചിരുന്നു.

സ്കൂൾ അവധിക്കാലം ആരംഭിക്കാനിരിക്കെ ഈ തീരുമാനം യാത്രക്കാർക്ക് വലിയ സഹായമാകും.മെയ് 5 മുതൽ എല്ലാ ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ. മസ്കത്തിൽ നിന്ന് ഉച്ചയ്ക്ക് 2:00-ന് പുറപ്പെട്ട് രാത്രി 7:10-ന് കോഴിക്കോടെത്തും.

എല്ലാ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ. മസ്കത്തിൽ നിന്ന് രാവിലെ 8:25-ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1:45-ന് കൊച്ചിയിലെത്തും.അതേസമയം, സലാലയിൽ നിന്നുള്ള സർവീസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് എയർ ഇന്ത്യ എക്സ്പ്രസ് ഇതുവരെ ഔദ്യോഗിക അറിയിപ്പുകളൊന്നും നൽകിയിട്ടില്ല.