കൊച്ചി: എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ കൂട്ടം കൂടി മര്‍ദിച്ചെന്ന് പരാതി. കോളജിലെ ഓണാഘോഷത്തിന്‍റെ തലേദിവസമാണ് സംഭവം.ആരക്കുന്നം ടോക് എച്ച് കോളജിലെ അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ഥി വിഷ്ണുവിനാണ് മര്‍ദനമേറ്റത്.പിരിവ് നല്‍കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. സംഭവത്തില്‍ ഇയാള്‍ പോലീസിനും കോളജിലും പരാതി നല്‍കിയിട്ടുണ്ട്. പരാതികളില്‍ ഇതുവരെ നടപടിയൊന്നും ഉണ്ടായില്ലെന്നും വിഷ്ണു ആരോപിച്ചു. അതേസമയം പരാതി ആന്‍റി റാഗിംഗ് സെല്‍ പരിശോധിച്ച് വരികയാണെന്നാണ് കോളജ് അധികൃതരുടെ വിശദീകരണം