Banner Ads

മെയ് ഒന്ന് മുതൽ ഗുരുവായൂരിൽ ദർശന നിയന്ത്രണം; ശുദ്ധി ചടങ്ങുകൾ പ്രമാണിച്ച് നാലമ്പലത്തിലേക്ക് പ്രവേശനം ഉണ്ടാവില്ല

തൃശൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ മെയ് ഒന്ന് മുതൽ ശുദ്ധി ചടങ്ങുകൾ നടക്കും. മെയ് 1 മുതൽ 5 വരെയുള്ള ദിവസങ്ങളിലായി ക്ഷേത്രത്തിലെ വിവിധ ദേവീദേവന്മാർക്കായാണ് ശുദ്ധി ക്രിയകൾ നിശ്ചയിച്ചിരിക്കുന്നത്. മെയ് 1 വെള്ളിയാഴ്ച വൈകുന്നേരവും മെയ് 2 ശനിയാഴ്ച രാവിലെയുമാണ് ഭഗവാന്റെ ശുദ്ധി ചടങ്ങുകൾ. മെയ് 3ന് അയ്യപ്പസ്വാമിക്കും മെയ് 4ന് ഗണപതിക്കും മെയ് 5ന് ഭഗവതിക്കും ശുദ്ധി ചടങ്ങുകൾ നടക്കും.

മെയ് 1, മെയ് 2 ദിവസങ്ങളിൽ ശുദ്ധിയും ശ്രീഭൂതബലിയും നടക്കുന്നതിനാൽ ദർശനത്തിന് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. അന്നേദിവസം വൈകുന്നേരം ദീപാരാധനയ്ക്ക് ശേഷം അത്താഴപൂജ കഴിയുന്നത് വരെ ഭക്തരെ നാലമ്പലത്തിലേക്ക് പ്രവേശിപ്പിക്കില്ല.