Banner Ads

തൃശ്ശൂർ പൂരത്തിന് ഇരുട്ടടി; പാറമേക്കാവിനും സ്റ്റോപ്പ് മെമ്മോ; വെടിക്കെട്ട് അനിശ്ചിതത്വത്തിൽ

തൃശൂർ : തൃശൂർ മുണ്ടത്തിക്കോടുണ്ടായ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ട് നിർമ്മാണശാലയ്ക്ക് സ്റ്റോപ്പ് മെമ്മോ നൽകി. പാലക്കാട് മുതലമട വെള്ളാരംകടവിലുള്ള നിർമ്മാണശാലയ്ക്കാണ് ജില്ലാ കളക്ടർ വിലക്കേർപ്പെടുത്തിയത്. പാലക്കാട് ജില്ലാ കളക്ടറുടെ നിർദ്ദേശാനുസരണം ചിറ്റൂർ തഹസിൽദാർ ആർ രാമചന്ദ്രനാണ് സ്റ്റോപ്പ് മെമ്മോ കൈമാറിയത്. നിർമ്മാണശാലയുടെ പ്രവർത്തനം പൂർണ്ണമായും നിർത്തിവെക്കാനാണ് ഉത്തരവ്.

കെവിൻ സ്റ്റീഫന്റെ ലൈസൻസിലാണ് പാറമേക്കാവ് വിഭാഗത്തിനായി ഇവിടെ വെടിമരുന്ന് നിർമ്മാണം നടന്നിരുന്നത്. തിരുവമ്പാടി വിഭാഗം പൂരത്തിൽ നിന്നും വെടിക്കെട്ടിൽ നിന്നും വിട്ടുനിൽക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. പൂരം നടത്തണോ വേണ്ടയോ എന്നത് സർക്കാർ തീരുമാനിക്കട്ടെ എന്നും വെടിക്കെട്ടിൽ നിന്ന് തങ്ങൾ പൂർണ്ണമായും വിട്ടുനിൽക്കുന്നു എന്നുമാണ് അവരുടെ നിലപാട്.