
കൊല്ലം :ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ചു. അഞ്ചൽ അഗസ്ത്യക്കോട് സ്വദേശി രാജേഷ് (34) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ ആയിരനല്ലൂർ ആറ്റിലായിരുന്നു അപകടം.സുഹൃത്തുക്കളോടൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയതായിരുന്നു രാജേഷ്. കുളിക്കുന്നതിനിടെ പെട്ടെന്ന് വെള്ളത്തിൽ മുങ്ങിപ്പോകുകയായിരുന്നു.
രാജേഷിനെ കാണാതായതോടെ സുഹൃത്തുക്കൾ ഉടൻ തന്നെ പോലീസിനെയും അഗ്നിശമന സേനയെയും വിവരമറിയിച്ചു. പുനലൂരിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റും പോലീസും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്താനായത്. മൃതദേഹം നിലവിൽ പുനലൂർ താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.