Banner Ads

കേരളത്തിൽ വരും മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം.

തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വേനൽച്ചൂടിന് ആശ്വാസമായി എത്തുന്ന മഴയ്ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ട്.

തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിക്കും. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ എറണാകുളത്തെ ഗ്രാമീണ മേഖലകളിൽ വ്യാപകമായ കൃഷിനാശം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇടിമിന്നലോട് കൂടിയ മഴയായതിനാൽ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കുക.

മണിക്കൂറിൽ 40-50 കിമീ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മരങ്ങൾക്കോ വൈദ്യുത പോസ്റ്റുകൾക്കോ താഴെ വാഹനം പാർക്ക് ചെയ്യുന്നതും നിൽക്കുന്നതും ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.