Banner Ads

റെക്കോർഡ് ചൂടിൽ കേരളം; പാലക്കാട് കർശന നിയന്ത്രണം, വൈദ്യുതി വാങ്ങാൻ കോടികൾ ചെലവിട്ട് കെഎസ്ഇബി

പാലക്കാട് : സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽമഴയ്ക്ക് സാധ്യത. പാലക്കാട് ജില്ലയിൽ കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫിസിക്കൽ ക്ലാസുകൾ താല്‍ക്കാലികമായി നിർത്തിവെച്ചു. ഇന്നലെ ജില്ലയിൽ രേഖപ്പെടുത്തിയ താപനില 39.8 ഡിഗ്രി സെല്‍ഷ്യസാണ്.

ഇന്ന് മുതൽ ജില്ലയിലെ സ്കൂളുകളും കോളേജുകളും ഓൺലൈൻ ക്ലാസുകളിലേക്ക് മാറും. നിർജ്ജലീകരണത്തിന് പുറമെ ഉറക്കമില്ലായ്മ, കടുത്ത തലവേദന തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളും റിപ്പോർട്ട് ചെയ്യുന്നതിനാൽ അതീവ ജാഗ്രത പാലിക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.

ചൂട് വർധിച്ചതോടെ വൈദ്യുതി ഉപയോഗം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. പവർ എക്സ്ചേഞ്ചിൽ നിന്ന് ഒരു മാസത്തേക്ക് 250 മെഗാവാട്ട് വൈദ്യുതി അധികമായി വാങ്ങാൻ കെഎസ്ഇബി തീരുമാനിച്ചു. ഇതിനായി റഗുലേറ്ററി കമ്മീഷനോട് ബോർഡ് അനുമതി തേടി.