
കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻരാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ലോൺ ആപ്പ് നടത്തിപ്പുകാരെ കണ്ണൂരിലെത്തിച്ചു. നോയിഡയിൽ നിന്ന് പിടികൂടിയ മൂന്ന് പ്രതികളെയും ചക്കരക്കൽ പോലീസ് സ്റ്റേഷനിലാണ് എത്തിച്ചിരിക്കുന്നത്.കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീസ് പിടികൂടിയ പ്രതികൾഋഷികേഷ് തിവാരി (32) – ഖാസിയാബാദ് സ്വദേശി.
ഇവർ ‘ഇൻസ്റ്റന്റ് ഫണ്ട്സ്’ എന്ന അനധികൃത ലോൺ ആപ്പിന്റെ ഉടമകളും നടത്തിപ്പുകാരുമാണെന്ന് പോലീസ് സ്ഥിരീകരിച്ചു.നിതിൻരാജ് തന്റെ പഠന ആവശ്യങ്ങൾക്കായി ഈ ആപ്പിൽ നിന്നും 14,000 രൂപ വായ്പ എടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് നേരിയ തോതിൽ വൈകിയതോടെ പ്രതികൾ വിദ്യാർത്ഥിയെ നിരന്തരം ഫോണിലൂടെയും സന്ദേശങ്ങളിലൂടെയും ഭീഷണിപ്പെടുത്തി. നിതിൻ ആത്മഹത്യ ചെയ്ത ദിവസം പോലും ക്രൂരമായ ഭീഷണി സന്ദേശങ്ങൾ ഇവർ അയച്ചിരുന്നതായി സൈബർ ക്രൈം വിഭാഗം കണ്ടെത്തി.
വിദ്യാർത്ഥിയെ കൂടാതെ, കോളേജ് അധ്യാപികയായ ഡോ. ലതയെയും സംഘം ഫോണിൽ വിളിച്ച് അശ്ലീലകരമായ രീതിയിൽ സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതും കേസിൽ നിർണ്ണായക തെളിവായി.കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ പി. നിധിൻരാജ്ന്റെ കർശന നിർദ്ദേശപ്രകാരം സൈബർ ക്രൈം എസ്.ഐ. മിഥുൻ എസ്.വി.യുടെ നേതൃത്വത്തിലുള്ള സംഘമാണ് ഉത്തരേന്ത്യയിൽ എത്തി പ്രതികളെ വലയിലാക്കിയത്. പ്രതികളെ വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കും.