
വിഴിഞ്ഞത്ത് യുവാവിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ സഹോദരങ്ങളായ പ്രതികളെ സിനിമ സ്റ്റൈലിൽ പിടികൂടി പൊലീസ്. ഒളിവിൽ പോകാൻ ശ്രമിച്ച അച്ചുവിനെയും അനന്തുവിനെയും ബൈക്ക് ഇടിച്ചിട്ടാണ് പൊലീസ് കീഴ്പ്പെടുത്തിയത്. ബാറിലെ തർക്കത്തിനൊടുവിൽ സുഹൃത്തായ സുമനെ ചവിട്ടിക്കൊലപ്പെടുത്തിയ ക്രൂരതയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്.