Banner Ads

ഐശ്വര്യത്തിന്റെ കണികണ്ടുണർന്ന് കേരളം; ഗുരുവായൂരിൽ ഭക്തജനത്തിരക്ക്

ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് സമൃദ്ധിയുടെയും പ്രത്യാശയുടെയും ഉത്സവമായ വിഷു ആഘോഷിക്കുന്നു. നാടും നഗരവും ആഘോഷലഹരിയിലാവുമ്പോൾ, സംസ്ഥാനത്തെ പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം പുലർച്ചെ മുതൽ വിഷുക്കണി ദർശനത്തിനായി വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.വിഷുദിനത്തിൽ ഗുരുവായൂരപ്പനെ കണികണ്ട് തൊഴാൻ പതിനായിരങ്ങളാണ് പുലർച്ചെ തന്നെ ക്ഷേത്രത്തിലെത്തിയത്.

ഭക്തർക്ക് തടസ്സമില്ലാതെ ദർശനം നടത്തുന്നതിനായി വിപുലമായ ക്രമീകരണങ്ങളാണ് ക്ഷേത്ര ഭരണസമിതി ഒരുക്കിയിരിക്കുന്നത്. പുലർച്ചെ 2.55 മുതൽ 3.55 വരെ ആയിരുന്നു ഔദ്യോഗിക വിഷുക്കണി ദർശനം. ഇതിനുശേഷം നിർമ്മാല്യവും അഭിഷേകവും ഉൾപ്പെടെയുള്ള പതിവ് പൂജകൾ നടന്നു.പൊതുവരിയിൽ നിൽക്കുന്ന ഭക്തർക്കാണ് ദർശനത്തിന് മുൻഗണന നൽകുന്നത്.