Banner Ads

നിതിന്റെ മരണം: വിട്ടുവീഴ്ചയില്ലാത്ത നടപടി വേണം; ആരോഗ്യ സർവകലാശാലയ്ക്ക് ഗവർണറുടെ കർശന നിർദ്ദേശം.

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ കുറ്റക്കാരായ കോളേജ് അധികൃതർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഗവർണർ ഉത്തരവിട്ടു. ആരോഗ്യ സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിനാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. വി.സി. ഗവർണറെ നേരിൽ കണ്ട് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു.സർവകലാശാല ഗവേർണിങ് കൗൺസിൽ അംഗം മേജർ ജനറൽ അജിത് നീലകണ്ഠന്റെ നേതൃത്വത്തിലുള്ള സമിതിയാണ് കേസ് അന്വേഷിക്കുന്നത്.

അന്വേഷണ സംഘം നാളെ കോളേജിലെത്തി വിദ്യാർത്ഥികളുടെ മൊഴി രേഖപ്പെടുത്തും.തിരുവനന്തപുരം ചാലക്കടവ് സ്വദേശിയായ നിതിൻ രാജ് ഒന്നാം വർഷ ഡെന്റൽ വിദ്യാർത്ഥിയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നിതിനെ കോളേജ് കെട്ടിടത്തിന് താഴെ വീണ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.നിതിന്റെ മരണത്തിൽ കോളേജ് അധികൃതർക്ക് പങ്കുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്.

പ്രധാന ആരോപണങ്ങൾ അധ്യാപകർ നിതിനെ മാനസികമായി പീഡിപ്പിക്കുകയും നിരന്തരം അധിക്ഷേപിക്കുകയും ചെയ്തിരുന്നു.നിതിൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും, മരണത്തിന് പിന്നിൽ അധ്യാപകരുടെ പെരുമാറ്റമാണെന്നും കുടുംബം ഉറപ്പിച്ചു പറയുന്നു.മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ രണ്ട് അധ്യാപകർക്കെതിരെ നിലവിൽ നടപടിയെടുത്തിട്ടുണ്ട്ഡോ . റാം (ഡെന്റൽ അനാട്ടമി വിഭാഗം മേധാവി)ഡോ. സംഗീത (അസോസിയേറ്റ് പ്രൊഫസർ രണ്ട് അധ്യാപകരെയും അന്വേഷണ വിധേയമായി കോളേജ് മാനേജ്‌മെന്റ് സസ്പെൻഡ് ചെയ്തു.ഇവർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിനും, പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമപ്രകാരവും പോലീസ് കേസെടുത്തിട്ടുണ്ട്.