
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട ലോൺ ആപ്പ് വിവാദത്തിൽ വിശദീകരണവുമായി പ്രിൻസിപ്പൽ വിനോദ് മോനി. ലോൺ ആപ്പ് സംഘം തന്നെ വിളിച്ചു ശല്യം ചെയ്യുന്നതായി അധ്യാപിക പരാതിപ്പെട്ടിരുന്നു.
ഇതേത്തുടർന്നാണ് നിതിനെ ചേംബറിലേക്ക് വിളിപ്പിച്ചത്. അധ്യാപികയുടെ നമ്പർ താൻ നൽകിയിട്ടില്ലെന്നും അച്ഛന്റെയും അമ്മയുടെയും സഹോദരിയുടെയും നമ്പറുകൾ മാത്രമാണ് നൽകിയതെന്നുമായിരുന്നു നിതിൻ ആദ്യം പറഞ്ഞത്. എന്നാൽ അധ്യാപിക തെളിവുകൾ കാണിച്ചതോടെ നിതിൻ ഫോൺ പ്രിൻസിപ്പലിനെ ഏൽപ്പിക്കുകയായിരുന്നു.
വിഷയം വീട്ടുകാരെ അറിയിക്കുന്നതിനായി നിതിൻ നൽകിയ നമ്പറുകളിലേക്ക് വിളിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ വീട്ടുകാരുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നുവെന്നും പ്രിൻസിപ്പൽ പറഞ്ഞു.