Banner Ads

തിരഞ്ഞെടുപ്പ് കാലത്തെ ഭയം വേണ്ട; സോളാർ കേസിൽ മന്ത്രി ഗണേഷ് കുമാറിന്റെ ഹർജി കോടതി തള്ളി

കൊല്ലം : സോളാർ ഗൂഢാലോചനക്കേസിലെ കോടതി നടപടികൾ നിർത്തിവെയ്ക്കണമെന്ന ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ഹർജി കൊട്ടാരക്കര ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി തള്ളി. നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് നടപടികൾ നീട്ടിവെക്കണമെന്നായിരുന്നു മന്ത്രിയുടെ ആവശ്യം. സാക്ഷിമൊഴികളും കോടതി നടപടികളും രാഷ്ട്രീയ എതിരാളികൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആയുധമാക്കുമെന്നും ഇത് തനിക്ക് തിരിച്ചടിയാകുമെന്നും ചൂണ്ടിക്കാട്ടിയാണ് ഗണേഷ് കുമാർ ഹർജി നൽകിയത്.

പരാതിക്കാരിയുടെ കത്തിൽ നാല് പേജുകൾ അധികമായി കൂട്ടിച്ചേർത്ത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. അഡ്വ സുധീർ ജേക്കബ് ആണ് ഹർജി നൽകിയത്. ഉമ്മൻ ചാണ്ടിയെ ലൈംഗികാരോപണ കേസിൽ കുടുക്കുമെന്ന് ഗണേഷ് കുമാർ പറഞ്ഞിരുന്നതായി അദ്ദേഹത്തിന്റെ മുൻ പേഴ്‌സണൽ സ്റ്റാഫ് അംഗം സുധീർ മലയിൽ കോടതിയിൽ മൊഴി നൽകിയിരുന്നു.