Banner Ads

ഗുരുവായൂരപ്പന് ഗ്രാൻഡ് വഴിപാടായി; ലേറ്റസ്റ്റ് മോഡല്‍ ഗ്രാൻഡ് ഐ 10

ഗുരുവായൂരപ്പന് വീണ്ടും ഒരു ഗ്രാൻഡ് വഴിപാട്, ഹ്യുണ്ടായുടെ ലേറ്റസ്റ്റ് മോഡല്‍ ഗ്രാന്‍ഡ് ഐ 10 കാറാണ് വഴിപാടായി ലഭിച്ചത്. ദേവസ്വം ഭരണ സമിതി അംഗം കെ പി വിശ്വനാഥന്‍, കേശ് വിന്‍ സി ഇ ഒ സഞ്ചു ലാല്‍ രവീന്ദ്രന്‍, ക്ഷേത്രം ഡി എ പ്രമോദ് കളരിക്കല്‍, സ്റ്റോര്‍സ് & പര്‍ച്ചേസ് ഡി എ എം രാധ, മാനേജര്‍ സുനില്‍ കുമാറും ഭക്തജനങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.ദേവസ്വം ചെയര്‍മാന്‍ ഡോ. വി കെ വിജയന്‍ ഹ്യൂണ്ടായിയുടെ കേരള ഡീലര്‍ കേശ് വിന്‍ എം ഡി ഉദയകുമാര്‍ റെഡ്ഡിയില്‍ നിന്നും കാര്‍ ഏറ്റുവാങ്ങി. കളഭവും തിരുമുടി മാലയും പഴവും പഞ്ചസാരയും അടങ്ങുന്ന ശ്രീഗുരുവായൂരപ്പന്റെ പ്രസാദങ്ങള്‍ ദേവസ്വം ചെയര്‍മാന്‍ നല്‍കി. ഉച്ചതിരിഞ്ഞ് ക്ഷേത്രംനട തുറന്നപ്പോഴായിരുന്നു സമര്‍പ്പണം.

 

Leave a Reply

Your email address will not be published. Required fields are marked *