ഷിരൂര്‍ : കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതെ പോയ അര്ജുന് ഉൾപ്പെടെയുള്ളവര്‍ക്കായി നടത്തിയ തിരച്ചിലില്‍ ട്രക്കിന്റെ ടയറിന്റെ ഭാഗങ്ങള്‍ കണ്ടെത്തി. നദിയില്‍ പതിനഞ്ച് അടി താഴ്ചയിലാണ് ട്രക്കിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത്. ടയര്‍ മുകളിലായും തല കീഴായി കിടക്കുന്ന സ്ഥിതിയിലാണ് ട്രക്ക് ഉള്ളത്. അതേസമയം ഇത് അര്‍ജുന്റെ ട്രക്ക് ആണോ എന്നതില്‍ സ്ഥിരീകരണം ആയിട്ടില്ല.
രണ്ട് ട്രക്കുകളാണ് നദിക്കടിയില്‍ ഉള്ളത്. തിരച്ചില്‍ തുടരുകയാണ്.നേരത്തെ നടത്തിയ തിരച്ചിലിനിടെ നിരവധി തടിക്കഷണങ്ങള്‍ കണ്ടെത്തിയതായി ഈശ്വര്‍ മാല്‍പെ അറിയിച്ചിരുന്നു. തടിക്കഷണങ്ങള്‍ മുഴുവനായി പുറത്തെത്തിക്കുന്നില്ല, കാണാതായവരെ കണ്ടെത്തുകയാണ് ലക്ഷ്യമെന്നുമാണ് മാല്‍പെ പറഞ്ഞു.