Banner Ads

ശിക്ഷ കുറഞ്ഞതിൽ സംശയം; അതിജീവിതക്കൊപ്പം സർക്കാർ, മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം : നടി ആക്രമിക്കപ്പെട്ട കേസിലെ ആറ് പ്രതികൾക്ക് 20 വർഷം തടവ് ശിക്ഷ വിധിച്ച കോടതി നടപടിയിൽ പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ. സർക്കാർ അതിജീവിതയ്ക്കൊപ്പമാണെന്ന് മന്ത്രി ആവർത്തിച്ച് പറഞ്ഞു. പരമാവധി ശിക്ഷ ലഭിച്ചില്ല എന്നതിലാണ് സർക്കാരിന് സംശയമുള്ളതെന്നും അത് സംബന്ധിച്ച് പഠിച്ച് മുന്നോട്ട് പോകുമെന്നും മന്ത്രി അറിയിച്ചു.

ഇത്രയും വലിയ പ്രമാദമായ കേസിൽ നൽകിയ ശിക്ഷ അതിൽ എന്തെങ്കിലും കുറവുണ്ടോയെന്ന് പരിശോധിച്ച് സർക്കാർ തുടർനടപടി സ്വീകരിക്കും. പരമാവധി ശിക്ഷ ലഭ്യമാകണമെന്നാണ് ആഗ്രഹിച്ചത്. അങ്ങനെയാണ് പ്രതീക്ഷിച്ചതെന്നും സജി ചെറിയാൻ മാധ്യമങ്ങളോട് പറഞ്ഞു. പ്രോസിക്യൂഷന് വീഴ്ച വന്നില്ലല്ലോ.

ആറ് പ്രതികൾ കുറ്റക്കാരാണെന്നും ഗുരുതരമായ കുറ്റം അവർ ചെയ്തെന്നും കൃത്യമായ എവിഡൻസ് ഉണ്ടെന്നും ആദ്യം തന്നെ കോടതി പറഞ്ഞല്ലോ. അതിൽ വീഴ്ചയില്ല. പ്രോസിക്യൂഷൻ ചെയ്യേണ്ട കാര്യം ചെയ്തു. കോടതി വിധി പരിശോധിക്കാതെ പഠിക്കാതെ ആധികാരികമായി പറയാൻ കഴിയില്ല. എങ്കിലും പരമാവധി ശിക്ഷ കിട്ടാത്തതിനെക്കുറിച്ച് മനസ്സിലാക്കി അതിജീവിതക്കൊപ്പം സർക്കാർ മുന്നോട്ട് പോകുമെന്നും സജി ചെറിയാൻ പറഞ്ഞു.