
പ്രഭാത സൂര്യന്റെ പൊൻകിരണങ്ങൾ സ്വർണ്ണ ധ്വജത്തിൽ വർണ്ണം വിതറിയ ധന്യമുഹൂർത്തത്തിൽ വൈക്കം മഹാദേവക്ഷേത്രത്തിലെ അഷ്ടമി ദർശനം കണ്ട് സായൂജ്യരായി ആയിരക്കണക്കിന് ഭക്തർ. രാവിലെ 4.30 ന് നടന്ന അഷ്ടമി ദർശനത്തിൽ സർവാഭരണ വിഭൂഷിതനായ പെരും തൃക്കോവിലപ്പന്റെ മോഹനരൂപം ദർശിക്കാൻ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു.