Banner Ads

നടിയെ ആക്രമിച്ച കേസ്: ദിലീപിനെ പിന്തുണച്ച് വീണ്ടും രാഹുൽ ഈശ്വർ; നിരാഹാരം അവസാനിപ്പിച്ചു.

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ പിന്തുണച്ചുകൊണ്ട് പൊതുപ്രവർത്തകൻ രാഹുൽ ഈശ്വർ വീണ്ടും പ്രതികരണവുമായി രംഗത്ത്. അപകീർത്തികരമായ പരാമർശങ്ങളുടെ പേരിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന അദ്ദേഹം ആരോഗ്യനില മോശമായതിനെ തുടർന്ന് നിരാഹാരം അവസാനിപ്പിച്ചു. 11 ദിവസത്തെ ജയിൽ വാസത്തിനിടെ 11 കിലോ ഭാരം കുറഞ്ഞതായും കിഡ്‌നിക്ക് പ്രശ്‌നമുണ്ടായതിനാലാണ് നിരാഹാരം നിർത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണവുമായി സഹകരിക്കുന്നില്ല എന്ന പ്രോസിക്യൂഷൻ്റെ വാദം പരിഗണിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.