Banner Ads

മനസ്സിൽ നന്മയുണ്ട്, അടുത്ത അഞ്ചുവര്‍ഷം കൂടി ഗവർണറായി ആരിഫ് മുഹമ്മദ് ഖാൻ തന്നെ വേണം;തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ

തിരുവനന്തപുരം: മനസ്സിൽ നന്മയുണ്ട് ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായി തുടരണമെന്ന് കോണ്‍ഗ്രസ് നേതാവും മുൻ ആഭ്യന്തരമന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എല്‍.എ. അഞ്ചുകൊല്ലം ഗവര്‍ണര്‍ സ്ഥാനത്തിനിരുന്ന ആരിഫ് മുഹമ്മദ് ഖാന്‍ സാന്നിധ്യം നന്നായി അറിയിച്ചു.

സൂര്യകാലടി മനയിലെ വിനായകചതുർഥി പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്ബോഴാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഗവർണർ ഉദ്ഘാടകനായ ചടങ്ങില്‍ അദ്ദേഹത്തെ വേദിയിലിരിക്കെയാണ് എം.എല്‍.എയുടെ പ്രതികരണം.

‘ഗവര്‍ണര്‍ അടുത്ത അഞ്ചുവര്‍ഷം കൂടി ഈ കേരളത്തില്‍തന്നെ വരട്ടെ എന്ന് പ്രാര്‍ഥിക്കുകയാണ് താനെന്നും ഈ മനയില്‍വന്നുപോയി, പ്രാര്‍ഥനാനിരതമായ അന്തരീക്ഷത്തില്‍നിന്ന് മടങ്ങിയവരാരും ഒരു വിഷമത്തിലുംപെട്ടിട്ടില്ല.അവര്‍ ശ്രേയസിലേക്കേ വരികയുള്ളൂവെന്ന് തനിക്കറിയാം. അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുന്ന ഗവര്‍ണര്‍ക്ക് വീണ്ടും സംസ്ഥാനത്തിന്റെ തലവന്‍ എന്ന നിലയില്‍ നില്‍ക്കാനാവും എന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുകയാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.ജനങ്ങളെ സംബന്ധിച്ചിടത്തോളം ചില സമയങ്ങളില്‍ ഗവര്‍ണറുടെ ഇടപെടല്‍ വളരെ ഗുണകരമായിട്ടുണ്ട്. ഗവര്‍ണറുടെ നിലപാടുകള്‍ ചിലപ്പോള്‍ അനുകൂലമായും ചിലപ്പോള്‍ പ്രതികൂലമായും തോന്നാം. നിഷ്പക്ഷമായി നോക്കുമ്പോള്‍, വരവരച്ചാല്‍ അതില്‍ നില്‍ക്കുന്ന ആളല്ല. അതിനപ്പുറവും ഇപ്പുറവുംപോവും. വിഷയങ്ങളുടെ അടിസ്ഥാനത്തിലാണ് നിലപാടുകള്‍ എടുക്കുന്നതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *