Banner Ads

ഇന്ത്യയുടെ അഭിമാനമായ തേജസ് യുദ്ധവിമാനം ദുബായിൽ തകർന്നു വീണു; ധീരനായ പൈലറ്റിന് വീരമൃത്യു

ദുബായ്: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച തേജസ് (LCA Tejas) യുദ്ധവിമാനം ദുബായിൽ തകർന്നു വീണു. ദുബായ് എയർ ഷോയ്ക്കിടെ ഉണ്ടായ അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് വീരമൃത്യു വരിച്ചു.ദുബായ് അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിനരികെ ഇന്ന് ഉച്ചയ്ക്ക് ശേഷം ഏകദേശം 3:30 ഓടെയാണ് വ്യോമാഭ്യാസ പ്രകടനത്തിനിടെ വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിച്ചത്.

ഇന്ത്യൻ വ്യോമസേന അപകടം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.അപകടത്തിന്റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ദാരുണമായ അപകടത്തെ തുടർന്ന് ദുബായ് എയർ ഷോയിലെ വ്യോമാഭ്യാസ പ്രകടനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു. കാഴ്ചക്കാർക്കായി ഗ്രൗണ്ടിൽ ഒരുക്കിയിരുന്ന തേജസ് യുദ്ധവിമാനത്തിന്റെ പ്രദർശനവും റദ്ദാക്കി.

ഹിന്ദുസ്ഥാൻ ഡെവലപ്‌മെൻ്റ് ഏജൻസിയും ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡും (HAL) സംയുക്തമായി വികസിപ്പിച്ചെടുത്ത തേജസ് യുദ്ധവിമാനം 2016-ലാണ് ഇന്ത്യൻ വ്യോമസേനയ്ക്ക് കൈമാറിയത്. തമിഴ്‌നാട്ടിലെ സുലൂർ വ്യോമതാവളത്തിൽ നിന്നാണ് ദുബായ് എയർ ഷോയിൽ പങ്കെടുക്കുന്നതിനായി വിമാനം യുഎഇയിലേക്ക് പോയത്.