Banner Ads

ഒരു ഫയലും എൻ്റെ മുന്നിൽ വന്നില്ല; സ്വർണക്കൊള്ള കേസിൽ കൈമലർത്തി മുൻ ദേവസ്വം മന്ത്രി

പത്തനംതിട്ട : ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിൻ്റെ അറസ്റ്റിൽ പ്രതികരിച്ച് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സ്വർണക്കൊള്ളയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും ഇതുസംബന്ധിച്ച ഒരു ഫയലും തൻ്റെ മുന്നിൽ വന്നിട്ടില്ലെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

ദേവസ്വം ബോർഡിൻ്റേത് സ്വതന്ത്രമായ തീരുമാനമാണെന്നും അത് സർക്കാർ അറിയണമെന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമല സ്വർണ്ണക്കൊള്ള അന്വേഷണത്തിനായി എസ്ഐടിയെ നിയോഗിച്ചത് ഹൈക്കോടതിയാണെന്നും കുറ്റപത്രം സമർപ്പിക്കും വരെ കാത്തിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.