Banner Ads

അശ്രദ്ധയുടെ ദുരന്തം: സിഗ്നൽ തെറ്റിച്ച പിക്കപ്പ് വാൻ ഇടിച്ച് യുവാവ് മരിച്ചു

പാലക്കാട്: പാലക്കാട് കഞ്ചിക്കോട് റോഡ് നിയമം തെറ്റിച്ചെത്തിയ പിക്കപ്പ് വാൻ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. കഞ്ചിക്കോട് പുതുശ്ശേരി പഞ്ചായത്ത് ഓഫീസിന് മുന്നിൽ വെച്ചാണ് അപകടം നടന്നത്. മായപ്പള്ളം സ്വദേശി രമേശ് ആണ് മരിച്ചത്.പഞ്ചായത്ത് ഓഫീസിനു മുന്നിലെ സിഗ്നൽ തെറ്റിച്ചെത്തിയ പിക്കപ്പ് വാൻ രമേശിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

പെയിന്റിങ് തൊഴിലാളിയായ രമേശ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടത്തിൽപ്പെട്ടത്.അപകടം നടന്ന ഉടൻ നിർത്താതെ പോയ വാഹനം തമിഴ്‌നാട്ടിൽവെച്ച് വാളയാർ പോലീസ് പിടികൂടി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിനുശേഷം രമേശിന്റെ മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് കൈമാറും.